News 14 Jul
വീട് പുനരുദ്ധാരണ സേവനം - പൊയ്ക്കാട്ടുശ്ശേരി

സേവന പാതയിൽ എന്നും അശരണർക്ക് ആശ്വാസമായി നിൽക്കുന്ന സേവാഭാരതി അങ്കമാലി ഇന്ന് പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടതിന്റെ ചാരിതാർത്ഥ്യത്തിലാണ് പ്രവർത്തകർ.. സേവാഭാരതി അങ്കമാലി പുനർനിർമ്മിച്ച തേറാട്ടിക്കുന്ന് ശ്രീ.സദാനന്ദൻ ചേട്ടന്റെ വീടിന്റെ ('ഭാരതി മന്ദിരം') സമർപ്പണം, കുടുംബാംഗങ്ങളുടെയും സേവാഭാരതി അങ്കമാലിയുടെ വിവിധ സ്ഥാനീയസമിതികളുടെ ചുമതലകൾ വഹിക്കുന്നവരുടെയും അംഗങ്ങളുടെയും നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെയും മഹനീയ സാന്നിധ്യത്തിൽ ശ്രീ. സി.എസ്.മോഹനൻ (ചെയർമാൻ - സേവാകേന്ദ്രം, കോന്നി) 14.07.2019 ന് നിർവ്വഹിച്ചു. സേവാഭാരതി അങ്കമാലി വൈസ് പ്രസിഡന്റ് ശ്രീ.കുഞ്ഞിരാമൻ പുതുശ്ശേരി ആലപിച്ച പ്രാർത്ഥനയോടുകൂടി വീട് സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു. പുനരുദ്ധാരണത്തിന് നേതൃത്വം നൽകിയ പൊയ്ക്കാട്ടുശ്ശേരി സമിതി സെക്രട്ടറി ശ്രീ. ബിജു വാസുദേവൻ സ്വാഗതം പറഞ്ഞു. ഡോ: ജ്യോതിഷ് ആർ.നായർ (പ്രസിഡന്റ്, സേവാഭാരതി അങ്കമാലി) അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. ബാബു പി. (മാനേജർ, സിയാൽ (റിട്ട.) മുഖ്യാതിഥിയായി. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ല സേവാപ്രമുഖ് ഷാജിക്കുന്നത്തേരി സേവാ സന്ദേശം നൽകി. ചെങ്ങമനാട് സരസ്വതിവിദ്യാനികേതൻസ്കൂൾ രക്ഷാധികാരിയും രാഷ്ട്രീയ സ്വയംസേവക സംഘം ഖണ്ഡ് സേവാ പ്രമുഖ് ശ്രീ. ചന്ദ്രൻപിള്ള, ക്രിസ്തുരാജ് സ്കൂൾ റിട്ട. അധ്യാപിക ശ്രീമതി. സുഭദ്ര എന്നിവർ ആശംസകൾ അർപ്പിച്ചു. സേവാഭാരതി അങ്കമാലിസെക്രട്ടറി ടി.സുരേഷ് കുമാർ കൃതജ്ഞത പറഞ്ഞു. സേവാഭാരതി അങ്കമാലി സെക്രട്ടറി ശ്രീ. എം.ആർ.രാജേഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുതിർന്ന പ്രവർത്തകനുമായ ശ്രീ.കേശവ് ജി, വീട് പുനരുദ്ധാരണത്തിന് നേതൃത്വം നൽകിയ പൊയ്ക്കാട്ടുശ്ശേരി സമിതി പ്രസിഡന്റ് മാധവൻ ചേട്ടൻ, സേവാഭാരതി അങ്കമാലി മാതൃസമിതി അംഗം ശ്രീമതി ധന്യ സഞ്ജീവ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വീട് പുനർനിർമ്മാണത്തിനായി സഹകരിച്ച എല്ലാ സുമനസ്സുകൾക്കും സേവാഭാരതി അങ്കമാലിക്കു വേണ്ടി ജനറൽസെക്രട്ടറി ശ്രീ.സി.ആർ.സുധാകർജി നന്ദി അറിയിച്ചു. മംഗളശ്ലോകത്തോടുകൂടി ചടങ്ങുകൾ പര്യവസാനിച്ചു.