News 2 Jan
യുവസംഗമം - സൈക്കിൾ റാലി

ജനുവരി 12 ദേശീയ യുവജനദിനം. വിവേകാനന്ദ സ്വാമിയുടെ ജന്മദിനം. ഇതിനോടനുബന്ധിച്ച് ജനുവരി 9 ന് വൈകിട്ട് 4 മണിക്ക് സുകർമ്മ വികാസ കേന്ദ്രത്തിൽ നടക്കുന്ന യുവ സംഗമത്തിൻ്റെ പ്രചരണാർത്ഥം ജനുവരി 2 ന് പൊയ്ക്കാട്ടുശ്ശേരി മുതൽ പാറക്കടവ് സുകർമ്മ വികാസ കേന്ദ്രം വരെ സംഘടിപ്പിച്ച സൈക്കിൾ റാലിയിൽ നിന്ന്.. സൈക്കിൾ റാലി അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. അനീഷ് ഫ്ളാഗ് ഓഫ് ചെയ്തു. നൂറോളം പേർ റാലിയിൽ പങ്കെടുത്തു..