News 15 Oct
ഉദ്ഘാടനം - ദീൻദയാൽ സേവാമന്ദിരം

ഭിന്നശേഷിക്കാർക്കായി സേവാഭാരതി അങ്കമാലിയുടെ പദ്ധതിയായ സുകർമ്മ വികാസ കേന്ദ്രത്തിൻ്റെ അനുബന്ധ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം 2021 ഒക്ടോബർ15ന് രാവിലെ 11 മണിക്ക് സുകർമ്മ വികാസകേന്ദ്രം ചെയർമാൻ ശ്രീ. ഡോ: എം എൻ വെങ്കിടേശ്വരന്റെ അദ്ധ്യക്ഷതയിൽ ബഹു:ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അവർകൾ നിർവഹിച്ചു. അതിഥി മന്ദിരം, സേവാഭാരതി കാര്യാലയം, പാചക-ഭോജന ശാല എന്നിവ ഉൾക്കൊള്ളുന്ന ഈ പുതിയ കെട്ടിടം 6100 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ്. രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത സേവാപ്രമുഖ് ശ്രീ എം.സി. വത്സൻ സേവാ സന്ദേശം നൽകി. കേരള ഹൈക്കോടതി അസിസ്റ്റന്റ് സോളിസ്റ്റർ ജനറൽ ശ്രീ. പി. വിജയകുമാർ, പെട്രോളിയം & എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഡോ: ആർ. വേണുഗോപാൽ, ബി പി സി എൽ പ്രതിനിധികളായ ജോർജ് തോമസ്, വിനീത് എന്നിവർ ആശംസകൾ നൽകി. കീം ബി ആർക്കിൽ 110-ാം റാങ്ക് കരസ്തമാക്കിയ ചെങ്ങമനാട് സരസ്വതി വിദ്യാനികേതൻ പൂർവ്വ വിദ്യാർത്ഥി എസ് ശ്രീലക്ഷ്മിക്ക് സേവാഭാരതി അങ്കമാലിയുടെ പുരസ്ക്കാരം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അവർകൾ നൽകി. സെക്രട്ടറി ടി. സുരേഷ് കുമാർ സ്വാഗതവും വൈസ്. പ്രസിഡന്റ് കുഞ്ഞിരാമൻ പുതുശ്ശേരി നന്ദിയും പറഞ്ഞു. സേവാഭാരതി അങ്കമാലി ജനറൽ സെക്രട്ടറി സി.ആർ.സുധാകരൻ, ഡോ.C.K. K. നായർ, ലീല അന്തർജനം, മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്തു.