News 14 Nov
സുകർമ്മ വികാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം

കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി. മുരളീധരൻ സുകർമ്മ വികാസകേന്ദ്രം ഉദ്ഘാടനം 2020 നവംബർ14 ദീപാവലി ദിവസം നിർവഹിച്ചു. സേവാഭാരതി അങ്കമാലി പ്രസിഡന്റ് ഡോ.ജ്യോതിഷ് ആർ.നായർ അധ്യക്ഷത വഹിച്ചു. മാനനീയ എസ്.സേതുമാധവൻ, കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാൻ ശ്രീ. മധു എസ്. നായർ, പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണൻ, പ്രാന്ത സഹസേവാപ്രമുഖ് യു.എൻ. ഹരിദാസ്, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ശ്രീ.ഗോകുലം ഗോപാലൻ, സുകർമ്മ വികാസ കേന്ദ്രം ചെയർമാൻ ഡോ. എം.എൻ. വെങ്കിടേശ്വരൻ എന്നിവർ സന്നിഹിതരായിരുന്നു. സേവാഭാരതി അങ്കമാലി സെക്രെട്ടറി ശ്രീ. ഇ.കെ. കിരൺ കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീ.കുഞ്ഞിരാമൻ പുതുശ്ശേരി നന്ദിയും പറഞ്ഞു.