News 6 Jun
കേന്ദ്രമന്ത്രി സുകർമ്മ സന്ദർശിച്ചു

ബഹുമാനപ്പെട്ട കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി പാറക്കടവ് സുകർമ്മ വികാസ കേന്ദ്രം സന്ദർശിച്ചു. ബഹു. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സഹമന്ത്രി ശ്രീ. എ.നാരായണസ്വാമി അവർകളുടെ സുകർമ്മ സന്ദർശനം അവിസ്മരണീയമായി . ഇന്ന് (06.06.22) രാവിലെ 9.30ന് സുകർമ്മയിൽ എത്തിയ മന്ത്രിയെ ഷാൾ അണിയിച്ചും, താലപ്പൊലിയോടുകൂടിയും സ്വീകരിച്ചു. അന്തേവാസികളോടൊപ്പം പ്രാതൽ കഴിച്ചതിനു ശേഷം സുകർമ്മയുടെ വിവിധ പ്രവർത്തനങ്ങൾ, നിലവിലെ സൗകര്യങ്ങൾ എന്നിവ അദ്ദേഹം കണ്ടു മനസ്സിലാക്കി. അന്തേവാസികളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്തു സംസാരിക്കുകയും കേന്ദ്ര ഗവൺമെൻ്റിൻ്റെ കീഴിലുള്ള വിവിധ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. സുകർമ്മയിലെ അന്തേവാസികൾ തയ്യാറാക്കിയ വർണ്ണാഭമായ നെറ്റിപ്പട്ടം ആദരസൂചകമായി അദ്ദേഹത്തിന് സമർപ്പിച്ചു. സുകർമ്മ വികാസകേന്ദ്രം ചെയർമാൻ Dr. എം. എൻ. വെങ്കിടേശ്വരൻ, സെക്രട്ടറി ശ്രീ. കുഞ്ഞിരാമൻപുതുശ്ശേരി, സേവാഭാരതി അങ്കമാലി പ്രസിഡണ്ട് Dr. ജ്യോതിഷ് ആർ. നായർ, വൈസ് പ്രസിഡൻ്റുമാരായ സി. ദിനേശ് കുമാർ, ടി.എൻ. രാജേന്ദ്രൻ, ജനറൽ സെക്രട്ടറി സി. ആർ. സുധാകരൻ, ലീല അന്തർജനം, സെക്രട്ടറിമാരായ ഇ. കെ. കിരൺ കുമാർ, ടി.സുരേഷ്‌കുമാർ, പാറക്കടവ് സമിതി പ്രസിഡന്റ് സി.എൻ.ശശിധരൻ, സെക്രെട്ടറി ശ്രീ. സജീവൻ, മറ്റു സേവാഭാരതി പ്രവർത്തകർ, ഭാരതീയ ജനതാ പാർട്ടി സംസ്ഥാന സമിതി അംഗം ശ്രീ.എം.എൻ.ഗോപി, അങ്കമാലി മണ്ഡലം പ്രസിഡന്റ് ശ്രീ. എൻ. മനോജ്, ജനറൽ സെക്രട്ടറി ശ്രീ. ഇ.എൻ.അനിൽ, ട്രഷറർ ശ്രീ. ശ്രീജിത്ത് കാരാപ്പള്ളി, അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്ത് ചടങ്ങുകൾ മംഗളകരമാക്കി