News 15 Oct
Inauguration of Sukarma Annex building

നമസ്തേ, ബുദ്ധിപരമായി ഭിന്നശേഷിയുള്ളവരുടെ പഠന-താമസത്തിനുള്ള സേവാഭാരതി അങ്കമാലിയുടെ പ്രോജക്റ്റ് ആയ സുകർമ്മ വികാസ കേന്ദ്രത്തിൻ്റെ അനെക്സ് ബില്ഡിങ്ങിന്റെ ഉദ്ഘാടനം വിജയദശമി ദിനത്തിൽ (2021 ഒക്ടോബർ 15ന്) രാവിലെ 11 മണിക്ക് ക്ഷണിക്കപ്പെട്ട വിശിഷ്ടാതികളുടെ സാന്നിധ്യത്തിൽ ബഹു. കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അവർകൾ നിർവഹിക്കും. പാചകശാല, ഭോജനശാല, അതിഥി മന്ദിരം, സേവാഭാരതി കാര്യാലയം എന്നിവ ഉൾക്കൊള്ളുന്നതാണ് പുതിയ കെട്ടിട സമുച്ചയം (ദീനദയാൽ സേവാമന്ദിരം). രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത സേവാ പ്രമുഖ് ശ്രീ എം.സി. വത്സൻ സേവാ സന്ദേശം നൽകും. പെട്രോളിയം & എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഡോ: ആർ. വേണുഗോപാൽ, കേരള ഹൈക്കോടതി അസിസ്റ്റന്റ് സോളിസ്റ്റർ ജനറൽ ശ്രീ. പി. വിജയകുമാർ തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.