News 9 Jul
ഭൂമി സമർപ്പണം

ഒരു സന്തോഷവാർത്ത....... കുറുമശ്ശേരിയുടെ ഹൃദയഭൂമികയിൽ സേവാഭാരതിക്ക് ഒരിടം കൂടി..... കുറുമശ്ശേരി വൃന്ദാവനത്തിൽ വിലാസിനിയമ്മ ടീച്ചർ അവരുടെ വീടും പുരയിടവും സേവാഭാരതിക്ക് നൽകി. ഇന്ന് നടന്ന ലളിതമായ ചടങ്ങിൽ സേവാഭാരതി എറണാകുളം ജില്ലാ അദ്ധ്യക്ഷൻ റിട്ടയേർഡ് മേജർ ഡോക്ടർ ജ്യോതിഷ് R നായർ, പാറക്കടവ് സേവാകേന്ദ്രത്തിന്റെ നിർമ്മാണ കമ്മറ്റി അദ്ധ്യക്ഷൻ ഡോക്ടർ വെങ്കിടേശ്വരൻ , അങ്കമാലി സേവാഭാരതി ഉപാദ്ധ്യക്ഷൻ ശ്രീ അനിൽകുമാർ , അങ്കമാലി സേവാഭാരതി ജനറൽ സെക്രട്ടറി ശ്രീ സി.ആർ.സുധാകരൻ എന്നിവർ ചേർന്ന് രേഖകൾ ഏറ്റുവാങ്ങി..... " സേവനമൊണേ യുഗധർമ്മം സാർത്ഥക ജീവിത ജയമർമ്മം "