News 29 Sep
സൗജന്യ മെഡിക്കൽ ക്യാമ്പ് - സരസ്വതി വിദ്യാനികേതൻ സ്കൂൾ

സേവാഭാരതി അങ്കമാലി, സരസ്വതി വിദ്യാനികേതൻ മാതൃസമിതി, ശ്രീ സരസ്വതി സേവാട്രസ്റ്റ്, ഐ എം എ നോർത്ത് പറവൂർ സംഘടനകളുടെ നേതൃത്വത്തിൽ ചെങ്ങമനാട് സരസ്വതി വിദ്യാനികേതൻ സ്കൂളിൽ ഇന്ന് നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി ഉദ്ഘാടനം ചെയ്തു... ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, കാർഡിയോളജി, ഗൈനക്കോളജി, ഇ എൻ ടി, ഡയബെറ്റോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ഉണ്ടായിരുന്നു. വിദ്യാനികേതൻ സ്‌കൂൾ മാതൃ സമിതിയുടെയും സേവാഭാരതി അങ്കമാലിയുടെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും പ്രവർത്തകർ ക്യാമ്പിന് പൂർണ പിന്തുണ നൽകി. രാവിലെ 9.30ന് ആരംഭിച്ച മെഡിക്കൽ ക്യാമ്പ് 1.30 മണിയോടെ സമാപിച്ചു.