News 14 Nov
സുകർമ്മ വികാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം

സേവാഭാരതി അങ്കമാലിക്ക് ഇതൊരു അഭിമാന മുഹൂർത്തമാണ്. അസംഖ്യം പ്രവർത്തകരുടെ അടിപതറാത്ത ധ്യേയനിഷ്ഠയുടെയും അതിതീവ്രമായ ഇച്ഛാശക്തിയുടേയും അക്ഷീണമായ ഒരു യജ്ഞത്തിന്റെയും പരിപൂർത്തീകരണമാണ് ഭിന്നശേഷിക്കാർക്കായി നിർമ്മാണം പൂർത്തിയായ സുകർമ്മ വികാസ കേന്ദ്രം. 2020 നവംബർ 14ന് നടക്കുന്ന സുകർമ്മയുടെ ഉദ്ഘാടനവേളയിൽ എല്ലാ സുമനസ്സുകളുടെയും അനുഗ്രഹാശ്ശിസുകൾക്കായി സർവാത്മനാ പ്രാർത്ഥിച്ചുകൊള്ളുന്നു