News 15 Aug
സ്വാതന്ത്ര്യ ദിനാഘോഷം 2021

സുകർമ്മ വികാസ കേന്ദ്രത്തിൽ സ്വാതന്ത്ര്യദിനാഘോഷം പ്രൗഢമായ ചടങ്ങുകളോടെ നടന്നു. റിട്ടയേർഡ് സുബേദാർ മേജർ ശ്രീ.പി.സി.വേണുഗോപാൽ, അന്നമനട അവർകളാണ് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകിയത്. ഏവരും പങ്കെടുത്ത ഭാരത മാതൃപൂജ സവിശേഷതയാർന്ന ചടങ്ങായി. സുകർമ്മ ചെയർമാൻ ഡോ. എം.എൻ.വെങ്കിടേശ്വരൻ അധ്യക്ഷ ഭാഷണവും, ഡോ. ജ്യോതിഷ് ആർ.നായർ ആശംസാ പ്രസംഗവും നടത്തി. അന്തേവാസികളുടെ ദേശഭക്തിഗാനങ്ങൾ, സംഗീതനൃത്തശില്പം, പ്രഭാഷണം എന്നീ കലാ പരിപാടികളുമുണ്ടായി. വാർഡൻ ശ്രീ.ജഗദീഷിൻ്റെ വ്യക്തിഗീതം ആലപിച്ചു. വാർഡൻ ശ്രീ. മധുസൂദനൻ നായർ അവർകളുടെ കൃതജ്ഞതയോടെ10.30 ന് പരിപാടികൾ അവസാനിച്ചു