News 19 Feb
സുകർമ്മ പ്രവേശനോത്സവം

സുകർമ്മ വികാസ കേന്ദ്രത്തിലെ പ്രവേശനോത്സവം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ ശ്രീ. അശോകൻ V. C. 2021 ഫെബ്രുവരി 19ന് ഉദ്ഘാടനം ചെയ്തു. സുകർമ്മ വികാസ കേന്ദ്രം ചെയർമാൻ Dr. M. N. വെങ്കിടേശ്വരൻ അധ്യക്ഷത വഹിച്ചു. സുകർമ്മ സെക്രട്ടറി ശ്രീ. കുഞ്ഞിരാമൻ പുതുശ്ശേരി സ്വാഗത പ്രഭാഷണം നടത്തി. സേവാഭാരതി അങ്കമാലി പ്രസിഡണ്ട് Dr. ജ്യോതിഷ് R. നായർ സുകർമ്മ പ്രോജെക്ടിനെ കുറിച്ച് വിശദീകരിച്ചു. പാറക്കടവ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ജയദേവൻ, പഞ്ചായത്ത് മെമ്പർ ശ്രീ. K. Y ടോമി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ഭിന്ന ശേഷിക്കാരായ കുട്ടികൾ, അവരുടെ രക്ഷിതാക്കൾ, കുടുംബാംഗങ്ങൾ, രാഷ്ടീയ സ്വയംസേവക സംഘത്തിന്റെ സീമാ ജാഗരൺ മഞ്ച് ദേശീയ സംയോജകൻ ശ്രീ.എ ഗോപാലകൃഷ്‌ണൻ, ബാലഗോകുലം സംസ്ഥാന ട്രഷറർ ശ്രീ. P. K.വിജയരാഘവൻ, സേവാഭാരതി ജില്ലാ സെക്രട്ടറി ശ്രീ. C.B. രാമചന്ദ്രൻ, സംഘടനാ സെക്രട്ടറി ശ്രീ. മണികണ്ഠൻ, സേവാഭാരതി അങ്കമാലിയുടെ ജനറൽ സെക്രട്ടറി ശ്രീ. C. R. സുധാകരൻ, മറ്റു മുതിർന്ന പ്രവർത്തകർ, അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്ത് ചടങ്ങുകൾ മംഗളകരമാക്കി. സേവാഭാരതി അങ്കമാലി ട്രഷറർ ശ്രീ. കൃഷ്ണൻ നമ്പീശൻ നന്ദി പറഞ്ഞു.