News 14 Jan
ശിലാസ്ഥാപനം

സുകർമ്മ വികാസ കേന്ദ്രത്തിൻ്റെ പാചക - ഭോജന ശാലയുടെ ശിലാസ്ഥാപനകർമ്മം മകരസംക്രാന്തി ദിനമായ 14.01.2021 ന് പെട്രോളിയം & എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഡോ: ആർ. വേണുഗോപാൽ നിർവ്വഹിച്ചു. സുകർമ്മ വികാസ കേന്ദ്രം ചെയർമാൻ ഡോ.എം.എൻ.വെങ്കിടേശ്വരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഈ ചടങ്ങിനോടനുബന്ധിച്ച് 3 പെൺകുട്ടികളുടെ വിവാഹാവശ്യത്തിനുള്ള മംഗല്യ നിധി സമർപ്പണം ബാലവികാസ കേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. പി.എം.ആണ്ടവൻ നിർവ്വഹിച്ചു. സേവാഭാരതി അങ്കമാലി പ്രസിഡന്റ് ഡോ.ജ്യോതിഷ് ആർ. നായർ, ജനറൽ സെക്രട്ടറി സി.ആർ.സുധാകരൻ, ലീല അന്തർജ്ജനം, ബാലഗോകുലം സംസ്ഥാന ട്രഷറർ ശ്രീ. പി.കെ.വിജയരാഘവൻ, അങ്കമാലി മുൻസിപ്പാലിറ്റി കൗൺസിലർമാരായ എ. വി. രഘു, സന്ദീപ് ശങ്കർ കുന്നുകര പഞ്ചായത്ത് മെമ്പർ എ. ബി. മനോഹരൻ, സേവാഭാരതി അങ്കമാലി സെക്രട്ടറിമാരായ ഇ. കെ. കിരൺ കുമാർ, ടി.സുരേഷ്‌കുമാർ, ജോയിന്റ് സെക്രട്ടറി കെ.സി. ബിജു, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീ. കേശവ്ജി, എ. ടി. സന്തോഷ് കുമാർ, പാറക്കടവ് സ്ഥാനീയ സമിതി പ്രസിഡന്റ് സി.എൻ.ശശിധരൻ, സെക്രെട്ടറി ശ്രീ. സജീവൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ സേവാഭാരതി അങ്കമാലി വൈസ് പ്രസിഡന്റ് ശ്രീ. കുഞ്ഞിരാമൻ പുതുശ്ശേരി സ്വാഗതവും ട്രഷറർ ശ്രീ. കൃഷ്ണൻ നമ്പീശൻ നന്ദിയും പറഞ്ഞു.