News 10 Mar
സേവാഭാരതി കോതകുളങ്ങര സ്ഥാനീയ സമിതിയുടെ വാർഷിക യോഗം

കോതകുളങ്ങര സ്ഥാനീയ സമിതി യോഗം March 10 ഞായറാഴ്ച 4 മണിക്ക് കോതകുളങ്ങര Nടട ആഡിറ്റോറിയത്തിൽ നടന്നു.യോഗത്തിൽ Dr. MN കൃഷ്ണൻ കുട്ടി നമ്പീശൻ അധ്യക്ഷത വഹിച്ചു.പ്രശസ്ത കാർഡിയോളജിസ്റ്റ് Dr. ജയദീപ് മേനോൻ യോഗം ഉത്ഘാടനം ചെയ്തു. യോഗത്തിൽ സേവാഭാരതി സംസ്ഥാന സമിതി അംഗം A Tസന്തോഷ് കുമാർ സേവാ സന്ദേശം നൽകുകയും സേവാഭാരതി അങ്കമാലി പ്രസിഡന്റ് Dr. ജ്യോതിഷ് Rനായർ ആശംസ പ്രസംഗം നടത്തുകയും ചെയ്തു. സേവാഭാരതി അങ്കമാലി ജനറൽ സെക്രട്ടറി CR സുധാകരൻ പുനർജനി കൗൺസിലിങ്ങ് സെന്ററിനെ കുറിച്ച് വിശദീകരിച്ചു. സേവാഭാരതി അങ്കമാലി സെക്രട്ടറി EK കിരൺ സ്വാഗതവും ശ്രീരാജ് സുധാകർ നന്ദിയും രേഖപ്പെടുത്തി. കോതകുളങ്ങര സ്ഥാനീയ സമിതി കൺവീനർ കൃഷ്ണചന്ദ്രൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു അങ്കമാലി സേവാഭാരതി വൈ പ്രസിഡന്റ് അനിൽകുമാർ സെക്രട്ടറി രഘു, മാതൃസമിതി കൺവീനർ പ്രീതി രഘു,സെക്രട്ടറി രാജേഷ് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു..130 പേരോളം പങ്കെടുത്ത വാർഷിക യോഗത്തിൽ പ്രളയത്തിൽ പ്രവർത്തിച്ച 40 ഓളം പേരെ ആദരിച്ചു. വരും വർഷത്തെ സമിതി അംഗങ്ങളുടെ പ്രഖ്യാപനം ഉണ്ടായി. സേവാഭാരതിയുടെ പ്രവർത്തനങ്ങളെപ്പറ്റി വീഡിയോ പ്രദർശനം പ്രവർത്തനങ്ങളെ കുറിച്ച് ഒരു സംക്ഷിപ്ത രൂപം ലഭിക്കുന്നതിന് ഉപകരിച്ചു. യോഗാനന്തരം ചെങ്ങമനാട് സരസ്വതി വിദ്യാനികേതൻ വിദ്യാർത്ഥികൾ അവതരിപ്പിച്ച യോഗപ്രദർശനം ശ്രദ്ധേയമായി. ലഘുഭക്ഷണത്തോടു കൂടി യോഗനടപടികൾക്ക് സമാപനമായി.