News 31 Mar
സേവാഭാരതി അങ്കമാലി പുനർജനി കൗൺസലിംഗ് സെന്റർ ഉദ്ഘാടനം

ദേശീയ സേവാഭാരതിയും ചിന്മയ വിശ്വവിദ്യാപീഠം വെളിയനാടും സേവാ ഇന്റർനാഷണലും സംയുക്തമായി ചേർന്ന് സേവാഭാരതി അങ്കമാലിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പുനർജ്ജനി കൗൺസിലിംഗ് സെൻറർ ഉദ്ഘാടനം അങ്കമാലി ഭാസ്‌കർ റാവുജി സ്‌മാരക മന്ദിരത്തിൽ സേവാഭാരതി അങ്കമാലി പ്രസിഡന്റ് റിട്ട.മേജർ ഡോ: ജ്യോതിഷ് ആർ നായരുടെ അദ്ധ്യക്ഷതയിൽ മരട് നായേഴ്സ് ഹോസ്പിറ്റൽ ഡയറക്ടറും സീനിയർ സൈക്യാട്രിസ്റ്റുമയ ഡോ: എം ചന്ദ്രശേഖരൻ നായർ നിർവ്വഹിച്ചു. മാതാപിതാക്കളുടെ സ്നേഹം, ശുശ്രൂഷ എന്നിവ ലഭിക്കുന്നതിനനുസൃതമായാണ് കുഞ്ഞുങ്ങളിൽ സത്സ്വഭാവ രൂപീകരണം നടക്കുന്നതെന്നും ധാർമ്മികതയിലൂന്നിയ കഥകളും ശുദ്ധമായ ഭക്ഷണങ്ങളും ഒരു പോലെ നമ്മുടെ കുട്ടികൾക്ക് വേണ്ടതാണെന്ന് ഉദ്ഘാനം ചെയ്ത് സംസാരിച്ച ഡോ: ചന്ദ്രശേഖരൻ നായർ പറഞ്ഞു.പുതിയ തലമുറയിലെ കുട്ടികൾക്ക് അനുകൂലമായ മാനസിക ആരോഗ്യം കുറവാണെന്നും മാതാപിതാക്കൾക്ക് കൃത്യമായ ബോധവൽക്കരണം വിവാഹത്തിനു മുൻപ് നൽകിയാൽ മാത്രമേ ഇത് പരിഹരിക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിചേർത്തു. ദേശീയ സേവാഭാരതി കേരളം സംഘടന സെക്രട്ടറി ശ്രീ.യു എൻ ഹരിദാസ് പദ്ധതി വിശദീകരണം നടത്തി. രാഷ്ടീയ സ്വയംസേവക സംഘത്തിന്റെ സീമാ ജാഗരൺ മഞ്ച് ദേശീയ സംയോജകൻ ശ്രീ.എ ഗോപാലകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി. എ ടി സന്തോഷ് കുമാർ, ഡോ: കൃഷ്ണമോഹൻ, പ്രൊഫ: രാജശ്രീ നാരായണൻ, ഡോ: എം എൻ വെങ്കിടേശ്വരൻ, ആർ വി ജയകുമാർ, സി ആർ സുധാകരൻ എന്നിവർ സംസാരിച്ചു.