News 8 Apr
വിഷുകിറ്റ് വിതരണം 2019

അങ്കമാലി സേവാഭാരതിയുടെ പാലിയേറ്റിവ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 70-ഓളം കിടപ്പുരോഗികളുടെ കുടുംബങ്ങൾക്കുള്ള വിഷു കിറ്റുകൾ വിതരണം പൂർത്തിയായി. പാലിയേറ്റീവ് ടീം അംഗങ്ങൾ ശ്രീ രാജേന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ വാപ്പാലശ്ശേരി, നായത്തോട്, ചെത്തിക്കോട് , പാറക്കടവ്, ആവണംകോട്, കുറുമശ്ശേരി, മള്ളൂശ്ശേരി, പറമ്പുശ്ശേരി, പൊയ്ക്കാട്ടുശ്ശേരി, പുതുവാശ്ശേരി, തടിക്കൽക്കടവ്, മധുരപ്പുറം, വയൽകര, ചെങ്ങമനാട്, അകപ്പറമ്പ്, മൂക്കന്നൂർ, ആഴകം, കാരമറ്റം, മങ്ങാട്ട്കര, വേങ്ങൂർ, പീച്ചാനിക്കാട്, ഐക്കാട്ട് കടവ്. എന്നിവിടങ്ങളിലുള്ള 70-ഓളം നിർധനരായ കിടപ്പു രോഗികൾക്ക് വിഷുക്കിറ്റ് വിതരണം ചെയ്തു. ഇതുമായി പ്രവർത്തിച്ച, സഹായഹസ്തം നീട്ടിയ എല്ലാ സുമനസ്സുകൾക്കും സേവാഭാരതി അങ്കമാലി പ്രത്യേകം നന്ദിയും സ്നേഹവും അറിയിക്കുന്നു. സമൂഹത്തിലെ സന്മനസുകൾ നൽകുന്ന സാമ്പത്തിക സഹായമാണ് വർഷങ്ങളായി ഇങ്ങനെ ഒരു പുണ്യ കർമ്മം ചെയ്യാൻ സേവാഭാരതി അങ്കമാലിക്ക് കരുത്തേകുന്ന ത്. പാലിയേറ്റിവ് പ്രവർത്തനത്തിലേക്ക് സംഭാവന നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ്. Account Holder Name – Sevabharathi Angamaly. Account No– 129210034747  Bank – Dena Bank, Angalamy Branch  IFSC Code – BKDN0621292