News 11 May
പാറക്കടവ് മാതൃസമിതി സദ്‌സംഗം

പാറക്കടവ് മാതൃസമിതിയുടെ നേതൃത്വത്തിൽ 11/5/2019 ശനിയാഴ്ച രാവിലെ 9.30 മുതൽ സേവാകേന്ദ്രത്തിൽ വച്ചു സദ്‌സംഗം നടന്നു. ശ്രീമതി ശ്രീജ മൂഴിക്കുളം ഭഗവത്ഗീതയെ കുറിച്ചും, നിലവിലുള്ള സാമൂഹികപ്രശ്നങ്ങൾ ഗീതയിലൂടെ തരണം ചെയ്യുന്നതിനെ കുറിച്ചും സംസാരിച്ചു. സേവാഭാരതി അങ്കമാലി വൈസ് പ്രസിഡന്റ് കുഞ്ഞിരാമൻ പുതുശ്ശേരി 10, 12 ക്ലാസ്സുകളിൽ വിജയിച്ച കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ കോഴ്സ്കളെ കുറിച്ചും വിശദീകരിച്ചു. സേവാഭാരതി അങ്കമാലി രക്ഷാധികാരി സി കെ കെ നായർ, സേവാഭാരതി അങ്കമാലി ജനറൽ സെക്രട്ടറി സി ആർ സുധാകരൻ, പാറക്കടവ് സ്ഥാനീയ സമിതി പ്രസിഡന്റ് ശ്രീ. സി എൻ ശശിധരൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കൂടാതെ ബ്ലഡ്‌ പ്രഷർ, ഷുഗർ എന്നിവ ടെസ്റ്റ്‌ ചെയ്തു. മാതൃസമിതി രക്ഷാധികാരി ശ്രീമതി ച ന്ദ്രിക സദാനന്ദൻ നന്ദി പറഞ്ഞ് യോഗം അവസാനിപ്പിച്ചു.