News 16 Dec
പാറക്കടവ് സേവാകേന്ദ്രത്തിന്റെ ശിലാസ്ഥാപനം

പാറക്കടവ് സേവാകേന്ദ്രത്തിന്റെ ശിലാസ്ഥാപനം 16.12.18 ന് രാവിലെ8.50 ന് മാനനീയ പി.ഇ.ബി.മേനോൻസാറിന്റെ സാന്നിധ്യത്തിൽ ശ്രീ.ഭരത് സുരേഷ് ഗോപി എം.പി. നിർവഹിച്ചു.അതിന് മുന്നോടിയായിവെളിയത്തുനാട് തന്ത്രവിദ്യാപീഠ ത്തിലെ തന്ത്രി വര്യന്മാർ ഭൂമിപൂജ നടത്തി.മാതാപിതാക്കളെയും കുട്ടികളെയും., സമൂഹത്തിലെ പ്രഗത്ഭരായ വിശിഷ്ട വ്യക്തികളെയും പ്രവർത്തകരെയും സാക്ഷി നിർത്തി ഈ പുണ്യകർമ്മം നിർവഹിക്കപ്പെട്ടു.തുടർന്ന് ശ്രീ. അജയകുമാറിന്റെ ശങ്കരാ നാദശരീരാ പരാ... എന്ന ഗീതം പ്രാർത്ഥനയായി ഓടക്കുഴലിൽ ആലപിക്കപ്പെട്ടു. ഡോ.എം.എൻ. വെങ്കടേശ്വരൻ സാറിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിന് സേവാഭാരതി അങ്കമാലി പ്രസിഡണ്ട് ഡോ. ജ്യോതിഷ് ആർ നായർ സ്വാഗതമാശംസിച്ചു.ഡോ.എം.എൻ. വെങ്കടേശ്വരൻ സാർ സംക്ഷിപ്തവും സാര ഗർഭവുമായ അധ്യക്ഷ ഭാഷണം നടത്തി.നിർമാണം പൂർത്തിയാക്കുന്നതിന് ഏവരുടെയും സഹായം അദ്ദേഹം അഭ്യർത്ഥിച്ചു.ശ്രീ.സി.ആർ.സുധാകർജി ഇതുവരെ സേവാഭാരതി നടത്തിയ പ്രവർത്തനങ്ങളുടെ അവലോകനം നടത്തി.ഫണ്ട് സമർപ്പണത്തിന് ഉൾപ്രേരണയാകും വിധം അത്യന്തം ആവേശകരമായിരുന്നു സുധാകർ ജി യുടെ വാക്കുകൾ.ശ്രീ.ഭരത് സുരേഷ് ഗോപി എം .പി വളരെ അർത്ഥപൂർണമായ വാക്കുകളാൽ ശിലാസ്ഥാപന നിർവഹണ പ്രഭാഷണം നടത്തി. സേവാ പ്രവർത്തനങ്ങൾ നടത്തുന്നതിന് സ്വന്തം അമ്മയാണ് ആദ്യം പ്രേരണ ആയതെന്ന് അദ്ദേഹം പറഞ്ഞു.ശ്രീമതി ലീലാ അന്തർജനത്തിന്റെ ഭൂമിദാനസത് പ്രവർത്തിയെ അദ്ദേഹം പ്രകീർത്തിച്ചു.ലോകം മുഴുവൻ ശ്രദ്ധിക്കും വിധം ഈ സ്ഥാപനം വികസിക്കട്ടെയെന്ന് ആശംസിച്ചു.നാരായണി അമ്മയിൽ നിന്നും ആദ്യ ഫണ്ട് സ്വീകരിച്ചു കൊണ്ട് ധനസമാഹരണത്തിന് ആവേശോജ്വലമാ യതുടക്കമിട്ടു. മതിരപ്പുറം നിവാസിയും ഭിന്നശേഷിക്കാരനുമായ ശ്രീ സുരേഷ് കുമാറിന് സേവാഭാരതി നിർമിച്ചു നൽകിയ പെട്ടിക്കടയുടെ താക്കോൽ ശ്രീ.സുരേഷ് ഗോപി കൈമാറി. ബ്രഹ്മശ്രീ അഴകത്ത് ശാസത്ര ശർമ്മൻ നമ്പൂതിരി യുടെ അനുഗ്രഹ പ്രഭാഷണത്തിൽ ഭാവിയിൽ സ്ഥാപനം പ്രവർത്തിക്കുന്ന ഘട്ടത്തിൽ കുട്ടികൾക്കും, അന്തേവാസികൾക്കും ഈശ്വര സ്മരണയ്ക്കായി പ്രത്യേകം പൂജാമുറി ഉണ്ടാക്കണമെന്ന് ഓർമിപ്പിച്ചു.ദക്ഷിണാമൂർത്തിയുടെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചു. മാനനീയ പി.ഇ.ബി മേനോൻ ഓട്ടിസം സെന്ററിന്റെ സമകാലിക പ്രസക്തിയെപ്പറ്റി സൂചിപ്പിച്ചു. സേവാഭാരതിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ സാമൂഹ പങ്കാളിത്തം ഉറപ്പാക്കി നിർമ്മിക്കുന്ന പാറക്കടവ് സേവാകേന്ദ്രം ഒരു നാഴികക്കല്ലായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.വിദേശ സംഘ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സേവാപ്രമുഖ് ശ്രീ.എ.ആർ.മോഹൻജി അദ്ദേഹത്തിന്റെ സേവാ സന്ദേശത്തിൽ വ്യക്തി അവശ്യം സ്വീകരിക്കേണ്ട ധർമ്മവ്യവസ്ഥയെപ്പറ്റി ഊന്നിപ്പറഞ്ഞു. ധാർമികതയിലൂന്നി ജീവിക്കാത്തവർ പശുസമന്മാരാണെന്നും മനുഷ്യരെ ഉത്തമരാക്കുന്നത് ധാർമികമായ സദ് സേവനവൃത്തികളാണെന്നും അദ്ദേഹം പറഞ്ഞു. പത്മശ്രീ ഡോ.ടി.എ.സുന്ദർ മേനോൻ തൃശ്ശൂർ, ഈ പദ്ധതിയുടെമാസ്റ്റർ പ്ലാൻപ്രകാശനം ചെയ്തു. സേവാഭാരതി അങ്കമാലിയുടെ വെബ്സൈറ്റ് ഉദ്ഘാടനം സിയാൽ ഓപ്പറേഷൻസ് ഡപ്യൂട്ടി ജന: മാനേജർ ശ്രീ.സി.ദിനേശൻ നിർവഹിച്ചു.പാറക്കടവ് സ്ഥാനീയ സമിതി കൺവീനർ കെ.വി.ഷാജി വ്യക്തിഗീതം ആലപിച്ചു.ശ്രീസുരേഷ് ഗോപി പറഞ്ഞതുപോലെ 'പരിമിതികളുള്ള ഓരോ വ്യക്തിയ്ക്കും സമൂഹം യഥോചിതം താങ്ങായി നിന്നുകൊണ്ട് അവരെ ദിവ്യാംഗന്മാരാക്കുന്ന ' വലിയ ലക്ഷ്യത്തിന് തുടക്കം കുറിച്ച ശിലാസ്ഥാപനച്ചടങ്ങിന് കുഞ്ഞിരാമൻ പുതുശ്ശേരി ഔപചാരിക കൃതജ്ഞത അർപ്പിച്ചതോടെ സമാപിച്ചു.