News 20 Jan
സേവാഭാരതി അങ്കമാലി-പാറക്കടവ് ഉപസമിതി വാർഷിക0

സേവാഭാരതി അങ്കമാലി-പാറക്കടവ് ഉപസമിതിയുടെ വാർഷികവും സേവാ കേന്ദ്ര ഫണ്ട് സമർപ്പണവും 20. 1. 19 ന് 4.00 pm മുതൽ സമുചിതമായി നടന്നു.200-ഓളം പേർ പങ്കെടുത്ത വാർഷികാഘോഷ സമ്മേളനം ദേശീയ സേവാഭാരതി കേരളം സെക്രട്ടി ശ്രീസജീവൻ.പി.ആർ., ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.സ്വാഗത ഭാഷണവും, ഇതുവരെയുള്ള സേവാ പ്രവർത്തനങ്ങളുടെ റിപ്പോർട്ടിങ്ങും സ്ഥാനീയ സമിതി കൺവീനർ ശ്രീ.കെ.വി.ഷാജി നിർവഹിച്ചു.തുടർന്ന് ശ്രീ.സി.എൻ.ശശിധരൻ അധ്യക്ഷ ഭാഷണം നടത്തി.സജീവ്ജി സേവാ കേന്ദ്രത്തിന്റെ പ്രസക്തിയെപ്പറ്റി സംസാരിച്ചു.പാറക്കടവിലെ ആത്മാർത്ഥതയുള്ള എല്ലാ ആളുകളുടെയും സുമനസ്സിനെ അദ്ദേഹം പ്രകീർത്തിച്ചു. കൃത്യസമയത്തിനു തന്നെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. സേവാഭാരതി അങ്കമാലി സെക്രട്ടറി ശ്രീ. ഇ.കെ.കിരൺദേശീയതയെയും, സേവാ ധർമ്മത്തെയും കുറിച്ച് പ്രോജ്വലമായ പ്രഭാഷണം നടത്തി. ലോകത്തിലെ വിഷയ രസം നുകർന്ന് മത്ത് പിടിച്ചു നമുക്കു ലഭിച്ച സ്വാതന്ത്യത്തെ മറന്നു പോകുന്നത് വണ്ട് താമരപ്പൂവിലെ തേൻ നുകർന്ന് മത്തനായി അതിലകപ്പെട്ട് നാളത്തെ പ്രഭാതത്തെ സ്വപ്നം കാണുന്നതിനിടയിൽ ആന തുമ്പിക്കയ്യാൽ പിഴുതെറിഞ്ഞപ്പോഴുള്ള അവസ്ഥയോട് ഉപമിച്ചത് ഏറെ ചിന്തനീയമായി. സേവാഭാരതി അങ്കമാലി ജന:സെക്രട്ടറി ശ്രീ.സുധാകർ ജി സേവാ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തന ആസൂത്രണത്തെപ്പറ്റി ഏവരെയും ബോധ്യപ്പെടുത്തി.തികഞ്ഞ ലക്ഷ്യബോധത്തോടെയും, സമയബന്ധിതമായ പ്രവർത്തനനിഷ് യോടുംകൂടി ധനസമാഹരണം ഉൾപ്പെടെയുള്ള കൃത്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സ്ഥാനീയ സമിതി കുംബാംഗളോട് ആഹ്വാനം ചെയ്തു. ശ്രീ.അനിൽ.ബി.മൂഴിക്കുളം ഫണ്ട് സമർപ്പണം ഉദ്ഘാടനം ചെയ്തു.തുടർന്ന് നിരവധി പേർ അവരവരാൽ കഴിയുന്നതുക കവറിലാക്കി സമർപ്പിച്ചത് എല്ലാവരിലും ആത്മവിശ്വാസം വർദ്ധിപ്പിച്ചു.ശ്രീമതി സിന്ധു ദിനേശ് ഔപചാരിക കൃതജ്ഞത രേഖപ്പെടുത്തി.മംഗളശ്ലോകത്തോടെ സമ്മേളനം അവസാനിച്ചു.അനാമികയും സംഘവും വളരെ ഗംഭീരമായി തിരുവാതിരക്കളി അവതരിപ്പിച്ചത് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. തിരുവാതിരക്കളി കേരളത്തിന്റെ സാംസ്കാരിക സ്വത്വത്തിന് ചാർത്തുന്ന സ്വർണക്കിരീടമാണെന്ന ഓർമപ്പെടുത്തലായി. സേവാഭാരതി അങ്കമാലിയെയും, നിർമ്മാണക്കമ്മറ്റിയെയും പ്രതിനിധീകരിച്ച് ശ്രീമാൻമാർ ഷൈമോൻ, രാജേന്ദ്രൻ, രാമചന്ദ്രമേനോൻ ,ജയ യചന്ദ്രൻ ,സുരേഷ് കുമാർ, രജിത്ത് ഗോപിനാഥ്എന്നിവർ പങ്കെടുത്തു.